Alappuzha

എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു: പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം

Please complete the required fields.




ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ(38) ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അക്രമിസംഘം വെട്ടുകയായിരുന്നു. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്. ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എസ്.ഡി.പി.ഐ പറഞ്ഞു.

Related Articles

Leave a Reply

Back to top button