Sports

ഏഷ്യൻ ഗെയിംസ്: പാകിസ്താനെ കെട്ടുകെട്ടിച്ച് അഫ്ഗാൻ; ഫൈനലിൽ ഇന്ത്യ എതിരാളികൾ

Please complete the required fields.




ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലിൽ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം. 4 വിക്കറ്റിനാണ് അഫ്ഗാനിസ്താൻ പാകിസ്താനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാൻ്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ കൃത്യതയാർന്ന ബൗളിംഗിലൂടെ പിടിച്ചുകെട്ടാൻ അഫ്ഗാനിസ്താനു സാധിച്ചു. മിർസ ബൈഗിനെ (4) നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാൻ വിക്കറ്റ് വേട്ട ആരംഭിച്ചത്. 19 പന്തിൽ 24 റൺസ് നേടിയ ഓപ്പണർ ഒമൈർ യൂസുഫ് ടോപ്പ് സ്കോററായപ്പോൾ അഫ്ഗാൻ്റെ ബൗളർമാരെല്ലാം തിളങ്ങി. ഫരീദ് അഹ്മദ് മൂന്നോവറിൽ വെരും 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഖൈസ് അഹ്മദ്, സാഹിർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും നൂർ അലി സദ്രാൻ്റെയും (33 പന്തിൽ 39) ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബിൻ്റെയും (19 പന്തിൽ 26 നോട്ടൗട്ട്) ഇന്നിംഗ്സുകൾ അഫ്ഗാനിസ്താന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. പാകിസ്താനുവേണ്ടി അറഫാത്ത് മിൻഹാസും ഉസ്മാൻ ഖാദിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button