Kozhikode

അക്രമ രാഷ്ട്രീയത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രകടനം

Please complete the required fields.




കോഴിക്കോട്: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ 12 കേന്ദ്രങ്ങളിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. രാത്രി 7ന്  മീഞ്ചന്ത, എരഞ്ഞിപ്പാലം, കൊയിലാണ്ടി, വടകര, കല്ലാച്ചി, കുറ്റ്യാടി, പേരാമ്പ്ര, താമരശ്ശേരി, ബാലുശ്ശേരി, കുന്ദമംഗലം, നരിക്കുനി, മുക്കം എന്നിവിടങ്ങളിലായിരുന്നു പ്രകടനം. എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച പ്രകടനം വണ്ടിപ്പേട്ടയിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രസംഗിച്ചു. 

കെ.പി. രാധാകൃഷ്ണൻ, പി. ബൈജു, കെ. ഷൈനു, എൻ.ടി. രാധാകൃഷ്ണൻ, പി. രമണീഭായ്, കെ. ഗോപി, വി.കെ. സജീവൻ,  കെ.വി. സുധീർ, നവ്യ ഹരിദാസ്, അനുരാധ തായാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി. മീഞ്ചന്തയിലെ  പ്രകടനത്തിന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു, കെ.ഗണേശൻ, ടി.വി.ഉണ്ണിക്കൃഷ്ണൻ, പി.ഹരിദാസൻ,‍, പി.കെ.അജിത്കുമാർ, രമ്യ സന്തോഷ്, എൻ.പി.രൂപേഷ്, എന്നിവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ ആർഎസ്എസ് പ്രാന്ത സഹപ്രചാർ പ്രമുഖ് ഡോ.എൻ.ആർ.മധു പ്രസംഗിച്ചു. പ്രകടനം നടക്കുന്ന സ്ഥലങ്ങളിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു.അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തു.  

Related Articles

Leave a Reply

Back to top button