Thiruvananthapuram

ജീവനക്കാരെ തടഞ്ഞു, തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരാനുകൂലികൾ കുത്തിയിരിക്കുന്നു

Please complete the required fields.




തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികൾ കുത്തിയിരിക്കുന്നത്. മാൾ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണിവർ. ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നിൽക്കുകയാണ്.

ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശിച്ചു. എന്നാൽ ജോലിക്ക് വരണമെന്ന് തങ്ങൾക്ക് നിർദ്ദേശം കിട്ടിയതായാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.

Related Articles

Leave a Reply

Back to top button