
താനൂർ: താനൂരിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആൽബസാർ സ്വദേശി പൗറകത്ത് അൻവറാണ് (40) താനൂർ പൊലീസിന്റെ പിടിയിലായത്. നടന്നുപോവുകയായിരുന്ന വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റുകയായിരുന്നു.
താനൂർ എസ്.ഐ ആർ.ഡി. കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





