Sports

ടെസ്റ്റ് റാങ്കിംഗിൽ ആദ്യ മൂന്നിലും ഓസ്ട്രേലിയൻ ആധിപത്യം; ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ താരം ഋഷഭ് പന്ത്

Please complete the required fields.




ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയക്ക് ആധിപത്യം. മികച്ച ടെസ്റ്റ് താരങ്ങളിൽ ആദ്യ മൂന്ന് റാങ്കിലും ഓസീസ് താരങ്ങളാണ്. 903 റേറ്റിംഗുമായി മാർനസ് ലബുഷെയ്ൻ ഒന്നാമത് നിൽക്കുമ്പോൾ 885 റേറ്റിംഗുമായി സ്റ്റീവ് സ്‌മിത്ത് രണ്ടാമതും ഒരു റേറ്റിംഗ് മാത്രം പിന്നിലായി ട്രാവിസ് ഹെഡ് മൂന്നാമതുമുണ്ട്. ആദ്യ പത്തിലുള്ള ഒരേയൊരു താരം 6 മാസമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാത്ത ഋഷഭ് പന്ത് മാത്രമാണ്. 758 റേറ്റിംഗുള്ള പന്ത് പത്താം സ്ഥാനത്താണ്.

ബൗളർമാരിലും ഓൾറൗണ്ടർമാരിലും ആദ്യ സ്ഥാനത്ത് ഇന്ത്യൻ താരങ്ങളാണ്. ബൗളർമാരുടെ പട്ടികയിൽ ആർ അശ്വിൻ 860 റേറ്റിംഗുമായി ഒന്നാമതുണ്ട്. ജസ്പ്രീത് ബുംറ (8), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ഓൾറൗണ്ടർമാരിൽ ജഡേജയാണ് ഒന്നാമത്. 434 റേറ്റിംഗുള്ള ജ്ഡേജയ്ക്ക് പിന്നിൽ 352 റേറ്റിംഗുള്ള അശ്വിനുമുണ്ട്. 310 റേറ്റിംഗുമായി അക്സർ പട്ടേൽ നാലാം സ്ഥാനത്താണ്. ടീം റാങ്കിംഗിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമതാണ്.

Related Articles

Leave a Reply

Back to top button