
കട്ടിപ്പാറ : നവകേരള സദസ്സ് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരണ യോഗം കൊടുവള്ളി മണ്ഡലം സംഘാടകസമിതി ചെയർമാനും മുൻ എം.എൽ.എ.യുമായ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം നിധീഷ് കല്ലുള്ളതോട് അധ്യക്ഷനായി. ബി.പി.ഒ. വി.എം. മെഹറലി പദ്ധതി വിശദീകരിച്ചു. 251 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ, മെമ്പർമാരായ അനിതാ രവീന്ദ്രൻ, വിഷ്ണു ചുണ്ടൻകുഴി, സി.ഡി.എസ്. ചെയർപേഴ്ൺ ഷൈജാ ഉണ്ണി, താമരശ്ശേരി സബ് ഇൻസ്പെക്ടർ എം.കെ. ജയദാസൻ, ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.പി. ശ്രീകുമാർ, പി.സി. തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ, ടി.സി. വാസു തുടങ്ങിയവർ സംസാരിച്ചു.





