Kozhikode

ആരോ​ഗ്യകാര്യങ്ങളിൽ ശ്ര​ദ്ധവേണമെന്ന് ഉപദേശം; കഥാകരന്റെ വീട്ടിൽ സുഖാന്വേഷണങ്ങളുമായി പിണറായിയെത്തി 

Please complete the required fields.




കോഴിക്കോട്: ”ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണം. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമെങ്കിൽ പറഞ്ഞോളൂ.” നവതി ആഘോഷിക്കുന്ന എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവരുമുണ്ടായിരുന്നു.

സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും എംടി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മലയാളം പിഎച്ച്ഡി നേടിയ  ഉദ്യോഗാർഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

Related Articles

Leave a Reply

Back to top button