Ernakulam

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

Please complete the required fields.




കൊച്ചി: മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ. ഡി നോട്ടീസ് അയച്ചു . ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത് . ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡി നടപടി. ഹൈക്കോടതി ഇടപെടലിനു ശേഷം രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല.

ഇ.ഡി അയച്ച സമൻസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹർജി നൽകിയിരുന്നത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇ.ഡി സമൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button