
കൊച്ചി: ഉപഭോക്താക്കൾക്ക് ആശ്വാസം …. കേരളത്തിൽ സ്വർണ വില കുറഞ്ഞു. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.
ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്.
ഇന്നലെ 1,12,200 രൂപ നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 0.35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 4,715.96 ഡോളറാണ് വില. 16.49 ഡോളർ വർധിച്ചു.





