Ernakulam

അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ കസ്റ്റഡിയിൽ

Please complete the required fields.




കൊച്ചി: അവയവദാനത്തിനായുള്ള വ്യാജ രേഖ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എറണാകുളം റൂറലിലെ മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പൊലീസ് പരിശോധനയിൽ അവയക്കടത്ത് ഏജന്റുമാരായ ദമ്പതികൾ, ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിലായത്.

മലപ്പുറം സ്വദേശികളാണ് ഏജന്‍റുമാരായ ദമ്പതികള്‍. അവയവ ദാനം നടത്താൻ ആവശ്യമായ രേഖകൾ വ്യാജമായി ഉണ്ടാക്കാൻ ഏജന്റുമാരുടെ നിർദ്ദേശത്തിൽ ഇവർ പ്രവർത്തിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

അവയവ ദാനം നടത്തിയുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യമായ മെഡിക്കൽ രേഖകൾ ഡോക്ടർമാരുടെ ഒപ്പും സീലുമടക്കം,വ്യക്തികളുടെ ആധാർ കാർഡും ഇവർ നിർമ്മിച്ചതായി പൊലീസ് പറയുന്നു. കുന്നത്തുനാട്, അമ്പലമേട്, തടിയിട്ട പറമ്പ് പൊലീസാണ് രാവിലെ മുതൽ ഈ മേഖകളിൽ വിശദമായ പരിശോധന നടത്തുന്നത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button