
മുംബൈ: തെലങ്കാനയ്ക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പുനെയിലാണ് ഏഴ് പേർ രോഗബാധിതരായത്. ജനിതക പരിശോധനയിലാണ് ഒമിക്രോണിന്റെ B.A.4 , B.A.5 വകഭേദങ്ങൾ സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ രണ്ടുപേർക്ക് വിദേശ യാത്രാ പശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ അപകടകാരിയല്ലെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷി ഉള്ളവയാണ്.





