Kannur

കണ്ണൂരില്‍ ആറാം ക്ലാസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു

Please complete the required fields.




കണ്ണൂര്‍: ആറാം ക്ലാസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുല്‍ ഖമറിലെ ആദില്‍ (11) ആണ് മരിച്ചത്. കിഴക്കടച്ചാല്‍ മദ്രസയില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.

കുഴഞ്ഞുവീണതിന് പിന്നാലെ ആദിലിനെ ഉടന്‍ തന്നെ ചക്കരക്കല്‍ സി.എച്.സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യുപി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആദില്‍. ഹാരിസിന്റെയും ഫാത്തിമയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: അന്‍ഹ , ഹംദ മുഹമ്മദ്.

Related Articles

Leave a Reply

Back to top button