India

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി; മൈസുരുവില്‍ പൊലിഞ്ഞത് രണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ ജീവൻ; അപകടം കണ്ണൂരിലേക്ക് പോകുന്നതിനിടെ

Please complete the required fields.




മൈസുരു: ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്.
ഇരുവരും മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു കുവെമ്ബു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം – മിനി ദമ്ബതികളുടെ മകനാണ് ജീവൻ. വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്. ജീവൻ്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് മൈസൂരു മൗണ്ട് കാർമല്‍ ചർച്ച്‌ സെമിത്തേരിയില്‍ നടക്കും. അശ്വിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Related Articles

Back to top button