
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചു.
വിപണിയിൽ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 25 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.





