
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിർമിച്ച 800 റോഡുകൾ നാടിന് സമർപ്പിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലെ മെറ്റത്ത്പടി – ഇട്ടോണം റോഡ് തുറന്ന് മന്ത്രി എം ബി രാജേഷ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വികസനം. 1,840 കിലോമീറ്ററിലുള്ള 800 റോഡുകൾ 150 കോടി രൂപ ചെലവിലാണ് ഒരുക്കിയത്. 2018–19 പ്രളയത്തിൽ തകർന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണിത്.
140 നിയോജകമണ്ഡലങ്ങളിലെ 5,062 റോഡുകളിലെ 12,000 കിലോമീറ്റർ നിർമാണത്തിന് 1,000 കോടിയാണ് അനുവദിച്ചത്. ഇതുവരെ 10,680 കിലോമീറ്ററിൽ 4,659 റോഡുകൾ പൂർത്തിയാക്കി. 696.6 കോടി രൂപയുടെ നവീകരണമാണ് പൂർത്തിയായത്





