
താമരശ്ശേരി: കട്ടിപ്പാറ ചമലില്‍ വീണ്ടും എക്‌സൈസിന്റെ ചാരായ വേട്ട. 10 ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. ചമല്‍ കായംമാക്കില്‍ മോഹന്‍ ദാസ്(49) ആണ് പിടിയിലായത്. കോഴിക്കോട് ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലാലുവും സംഘവും നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.
ചാരായം കടത്തിയ കെ എല്‍ 57 ടീ 2686 നമ്പര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ചമല്‍ ചുണ്ടന്‍ കുഴിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ റഫീക്ക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പ്രദീപ്, ആരിഫ് എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





