Kozhikode

കോഴിക്കോട് വടകരയിൽ വാഹനാപകടം; ഒരുമരണം, രണ്ടുപേരുടെ നിലഗുരുതരം

Please complete the required fields.




കോഴിക്കോട് : വടകര ദേശീയ പാതയിൽ വാഹനാപകടം. അപകടത്തിൽ ഒരുമരണം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ 6 മണിയോടെ കരിമ്പനപ്പാലത്ത് മിനിലോറി മറ്റ് രണ്ട് ലോറികളിൽ കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ലോറിയുടെ ഡ്രൈവർ സേലം സ്വദേശി രാജുവാണ് മരിച്ചത്. തലശ്ശേരി ഭാഗത്തു നിന്ന് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിനും ഇടിച്ചു .

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിക്കപ്പ് ലോറിയുടെ മുൻഭാഗം ഗ്യാസ്കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വടകര പോലീസും സ്ഥലത്തെത്തി. പിക്കപ്പ് ലോറി ഡ്രൈവർ ഉറങ്ങിയപ്പോയതാവാം അപകട കാരണമെന്ന് കരുതുന്നു.

Related Articles

Back to top button