India

വായു മലിനീകരണം; ദില്ലിയിൽ ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Please complete the required fields.




ദില്ലി: ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. മലിനീകരണ തോത് വരും ദിവസങ്ങളിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഒപ്പം ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. അതുപോലെ തുടർച്ചയായ നാലാം ദിവസവും ദില്ലിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞാൽ മൂടിയിരിക്കുകയാണ്.

ഒപ്പം വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കുമെന്നും എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു. ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം, റവാഡി എന്നീ മേഖലകൾ അപകടാവസ്ഥയിൽ തുടരുകയാണ്.

Related Articles

Back to top button