Thiruvananthapuram

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കയറ്റം

Please complete the required fields.




സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്.

അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും കൂടിയത്.

Related Articles

Back to top button