Thrissur

കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്കേറ്റു. ടികെഎസ് പുരത്താണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

സാന്താ മരിയ സ്കൂളിന് എതിർ വശത്ത് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

മോട്ടോർ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button