Kozhikode

പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവം : സ്ത്രീയടക്കം രണ്ടു പേർ അറസ്റ്റിൽ

Please complete the required fields.




താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെ കെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ട കുളങ്ങര പുഷ്പ എന്ന റജീന (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.

തിങ്കളാഴ്ച രാത്രിയായിരുന്നു ലഹരി മാഫിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ഇന്നലെ താമരശ്ശേരി സ്വദേശി വിഷ്ണു ദാസിനെയും എറണാകുളം സ്വദേശി ഷക്കീറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button