Thiruvananthapuram

കേരളം ചുട്ടുപൊള്ളുന്നു ….! സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

Please complete the required fields.




സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നു. ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 40 °C കൊല്ലം ജില്ലയിൽ 39 °C ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസറഗോഡ് ജില്ലകളിൽ 37 °C തിരുവനന്തപുരം ജില്ലയിൽ 36°C ആണ് ഇന്ന് റിപ്പോ‍ർട്ട് ചെയ്ത് താപനില.

സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതലാണ് ഇന്നത്തെ താപനില. മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇന്നലെ, പാലക്കാട് ജില്ലയിൽ 40°C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button