
കോഴിക്കോട് : 61ാമത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം പൂവരണി കൂനനിക്കല്‍ വീട്ടില്‍ കെ.ടി. ജോസഫിനെ (67) ആണ് കസബ എസ്.ഐ. ആന്റണി അറസ്റ്റ് ചെയ്തത്.
പിടികൂടിയ കഞ്ചാവിന് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വില വരും. പരിശോധനയ്ക്ക് ഡി.സി.പി. കെ.ഇ. ബൈജു, ജില്ലാ ആന്റി നര്‍കോട്ടിക് അസി. കമ്മിഷണര്‍ പ്രകാശന്‍ പി. പടന്നയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.





