India

വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു ; പത്ത് മരണം

Please complete the required fields.




ദില്ലി : ഛത്തീസ്​ഗഢിലെ ദാംധാരി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത് . കൂടാതെ പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെന്നും . ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഛത്തീസ്​ഗഢ് പോലീസ് അറിയിച്ചു. ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അതീവ ദുഃഖം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button