Thrissur
സ്വകാര്യ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ബസ് ജീവനക്കാരൻ വലിച്ചിറക്കി പരിക്കേൽപ്പിച്ചതായി പരാതി

തൃശ്ശൂർ : ചേലക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയെ ബസ് ജീവനക്കാരൻ വലിച്ചിറക്കി പരിക്കേൽപ്പിച്ചതായി പരാതി. വിദ്യാർഥിനിയും രക്ഷിതാക്കളും ഇന്ന് ചേലക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.
ചേലക്കര ബസ് സ്റ്റാൻഡിൽ വച്ച് കുട്ടിയെ ജീവനക്കാരൻ വലിച്ചിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂൾ ബാഗും ഉപയോഗശൂന്യമായി. വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.





