Malappuram
മലപ്പുറത്ത് കഞ്ചാവ് മൊത്തവിൽപന: താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിലായി

മലപ്പുറം: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിൽപന നടത്തുന്ന രണ്ട് പേർ മലപ്പുറം പൊലീസിന്റെ പിടിയിൽ. താമരശ്ശേരി സ്വദേശി അടിമറിക്കൽ വീട്ടിൽ സൈനുൽ ആബിദ് (37), കൊപ്പം സ്വദേശി പൊട്ടച്ചിറയിൽ വീട്ടിൽ അഷറഫലി എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മുണ്ടുപറമ്പ് കോളജിന് സമീപത്തുനിന്ന് പിടികൂടിയത്.
ആബിദിന് മൂന്ന് എൻ.ഡി.പി കേസ് ഉൾപ്പെടെ പത്തോളം കേസുകൾ നിലവിലുണ്ട്. എസ്.ഐമാരായ അമീറലി, മിഥുൻ, ഗിരീഷ്, എ.എസ്.ഐ സിയാദ് കോട്ട, ഗോപീ മോഹൻ, ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ദിനു, ജസീർ, സലീം, ദിനേഷ്, രഞ്ജിത്ത്, സിറാജ് എന്നിവരാണ് ഇവരെ പിടികൂടിയത്.





