Kasargod

കാസർകോട് നീലേശ്വരം ദേശീയ പാതയിൽ ടാങ്കര്‍ ലോറി മറിഞ്ഞു

Please complete the required fields.




കാസർകോട്: കാസർകോട് നീലേശ്വരം ദേശീയ പാതയിൽ കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായി. ഹൈഡ്രോക്ലോറിക് ആസിഡ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തോടെ ആയിരുന്നു അപകടം.

ആസിഡ് ചോർച്ച തടയാനുള്ള അഗ്നിരക്ഷാ സേനയുടേയും പൊലീസിന്റേയും ശ്രമങ്ങൾ പുരോഗമിക്കുന്നു. ജെസിബി ഉപയോഗിച്ച് ചോർച്ചയുള്ള ഭാഗം മണ്ണിട്ട് മൂടിയിട്ടുണ്ട്. കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഇതുവഴിയുള്ള ഗതാഗതം സാധാരണ നിലയിലാണ്. 

Related Articles

Leave a Reply

Back to top button