Wayanad

വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്

Please complete the required fields.




കൽപറ്റ: കാട്ടിക്കുളം എയ്ഡ് പോസ്റ്റിനു സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കു പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരിൽ 61 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേര്‍ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ അടക്കം 49 പേര്‍ ഗവ.മെഡിക്കൽ കോളജിലുമാണുള്ളത്. ആരുടെയും നില ഗുരുതരമല്ല.

Related Articles

Back to top button