India

അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; അപകടം ടേക്ക് ഓഫിനിടെ

Please complete the required fields.




അഹമ്മദാബാദ്: ഗുജറാത്തിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിലെ അദാനി എയർപോർട്ടിൽനിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രണ്ട് മണിയോടെ ടേക്കോഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നതെന്നാണ് ലഭിക്കുന്ന വിവരം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

Related Articles

Back to top button