Kozhikode

കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

Please complete the required fields.




കോഴിക്കോട്:‌ കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു.
കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴ ജില്ലയിലെ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂർ ഓളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്, മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നു വീഴുകയായിരുന്നു.

Related Articles

Back to top button