Ernakulam

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില താഴോട്ട്

Please complete the required fields.




കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില താഴോട്ട് തന്നെ. ഇന്ന് (24/06/26) ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്.

ഇന്നലെ രാവി​ലെയും ഉച്ചക്ക് ശേഷം വില കുത്തനെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.

കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. ശനിയാഴ്ച ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.

ആഗോളവിപണിയിൽ​ ഈ വർഷം 5,500 ഡോളർ വരെ എത്തിയ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസ് നിലവിൽ 4,000 ഡോളറിലേക്ക് കൂപ്പുകുത്തുകയാണ്. ഇന്ന് 75.64 ഡോളർ ഇടിഞ്ഞ് 4,055.78 ഡോളറാണ് വില. 1.83 ശതമാനമാണ് കുറഞ്ഞത്. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയാണ് വില.

Related Articles

Back to top button