Kozhikode

കനത്തമഴയിലും തീ ഉയർന്നു; കോഴിക്കോട് പാലേരിയിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു

Please complete the required fields.




കോഴിക്കോട് : പാലേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു. പാലേരി ടൗണില്‍ കിഴക്കയില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകള്‍ രമണിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

ഓട്ടോ ഡ്രൈവറായ ശ്രീജേഷിന്റെതാണ് ഓട്ടോറിക്ഷ. കനത്ത മഴ പെയ്യുന്ന സമയത്താണ് വീട്ടില്‍ നിന്ന് തീ ഉയര്‍ന്നത്. വീടിനും തീ പിടിച്ചു. പേരാമ്പ്രയില്‍ നിന്ന് അഗ്‌നി രക്ഷാസേന എത്തി തീ അണച്ചു.

Related Articles

Back to top button