
താമരശ്ശേരി: കട്ടിപ്പാറ കോളിക്കൽ ആര്യംകുളത്ത് നിന്ന് കാണാതായ 12 കാരനെ സ്കൂളിൽ കണ്ടെത്തി. ആര്യംകുളം കാർഗിലിൽ താമസിക്കുന്ന സൽമയുടെ മകൻ മുഹമ്മദ് റയ്യാനെ (12) യാണ് പൂനൂർ ഗവ.സ്കൂളിൽ കണ്ടെത്തിയത്. റയ്യാൻ ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് റയ്യാനെ കാണാതായത്.
ബൈക്കിൽ കയറി പൂനൂരിൽ എത്തിയതായി സി സി ടി വി ദ്രിശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പോവുകയാണെന്ന് വീട്ടിൽ കത്തെഴുതി വെച്ചാണ് വീട് വിട്ടിറങ്ങിയത്. രാത്രി മുഴുവൻ പോലീസും നാട്ടുകാര്യം ബന്ധുക്കളും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ സ്കൂളിൽ മാത്രം ആരും നോക്കിയിരുന്നില്ല. ഇന്ന് രാവിലെ വിദ്യാർത്ഥികൾ എത്തിയപ്പോഴാണ് സ്കൂളിൽ കണ്ടെത്തിയത്.





