Thrissur

അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

Please complete the required fields.




തൃശ്ശൂർ : കൊടുങ്ങല്ലൂർ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സുനാമി ഉന്നതിക്ക് വടക്കുവശം കടൽത്തീരത്താണ് ഏകദേശം 35 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കാണപ്പെട്ടത്. മരിച്ചയാൾ അന്യ സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button