
മൂലമറ്റം : ഇടുക്കി കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മൂന്ന് പേരിൽ ഒരാളെ വള്ളത്തിൽ നിന്ന് വീണ് കാണാതായി. കോഴിപ്പിള്ളി സ്വദേശി വല്യവീട്ടിൽ ദിവാകരനെ (50) ആണ് കാണാതായത്.
കൂടെയുണ്ടായിരുന്ന അതീഷ്, ബാബുക്കുട്ടൻ എന്നിവരെ രക്ഷപ്പെടുത്തി. ദിവാകരന് വേണ്ടി അഗ്നിരക്ഷാസേന തിരച്ചിൽ തുടരുന്നു.





