Kozhikode

കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ പര്യടനം നടത്തി

Please complete the required fields.




താമരശ്ശേരി : കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ തിങ്കളാഴ്ച കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.

ഓമശ്ശേരിയിലായിരുന്നു പ്രചാരണത്തിന് തുടക്കമായത്. മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് എം.എ. റസാക്ക് ആയിരുന്നു പ്രചാരണപര്യടനത്തിന്റെ ഉദ്ഘാടകൻ. മങ്ങാട്, കൂടത്തായ്, അണ്ടോണ, താഴെ പരപ്പൻപൊയിൽ, ചുങ്കം, അമ്പായത്തോട്, കന്നൂട്ടിപ്പാറ, വെട്ടിയൊഴിഞ്ഞ തോട്ടം, ഗ്രീൻ വേംസ് ഫാക്ടറി, ചളിക്കോട്, പന്നൂർ, പറക്കുന്ന്, വാവാട്, നെല്ലാക്കണ്ടി, പാലക്കുറ്റി, വെണ്ണക്കാട്, ആരാമ്പ്രം, മുട്ടാഞ്ചേരി, പുല്ലാളൂർ, പാലോളിത്താഴം, ചെങ്ങോട്ടുപൊയിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കാവുംപൊയിലിൽ പര്യടനം സമാപിച്ചു.

യു.ഡി.എഫ്. നേതാക്കളായ പി.എം. നിയാസ്, എം.എ. റസാഖ്, ടി.ടി. ഇസ്മായിൽ, വി.എം. ഉമ്മർ, യു.വി. ദിനേശ് മണി, എ. അരവിന്ദൻ, കെ.കെ. കാദർ, കെ. ബാലകൃഷ്ണൻ, ടി.കെ. മുഹമ്മദ് തുടങ്ങിയവർ അനുഗമിച്ചു.

Related Articles

Back to top button