Thiruvananthapuram

സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡിൽ തുടരുകയാണ് കേരത്തിലെ സ്വർണവില. ഇന്നലെ 480 രൂപ ഉയർന്ന് വില 45920 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83. 24 ആണ്. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കുകയാണ്.

ഇത്തവണ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില 2077 ഡോളറിലേക്ക് എത്തിയേക്കും. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4758 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button