Thiruvananthapuram

ആര്യനാട് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ബെൻസിയും ഭാർത്താവ് ജോബിനും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയിൽ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവർ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയർ സർവ്വീസ് ജീവനക്കാരനുമാണ്. ജോബിൻ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നപ്പോൾ അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Related Articles

Leave a Reply

Back to top button