Wayanad

മീനങ്ങാടിയിൽ ബസും കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

Please complete the required fields.




മീനങ്ങാടി: ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. പൂതാടി രഞ്ജിത് (45 ) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെ .എ സ് .ആ ർ .ടി .സി ബസ്സും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് അപകടം.

കാറിലുള്ള മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു .
കെ .എ സ് .ആ ർ .ടി .സി ബസ്സിലെ ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആണിപ്പോൾ ഉള്ളത്. ഇന്ന് രാത്രി 9.15 ഓടെ ആണ് അപകടം ഉണ്ടായത്.

Related Articles

Leave a Reply

Back to top button