Ernakulam

മാർക് ലിസ്റ്റ് വിവാ​ദം: പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

Please complete the required fields.




കൊച്ചി: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോ‍ർട്ട് ചെയ്ത റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് അന്വേഷണച്ചുമതല. ആദ്യ രണ്ടുപ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രസി‍ഡന്‍റ് ഫാസിൽ, റിപ്പോർട്ടർ അഖില നന്ദകുമാർ തുടങ്ങിയവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുളളത്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ അടക്കമുളളവരുടെ മൊഴി വിശദമായി പരിശോധിക്കുന്ന നടപടിയും ഇന്ന് തുടങ്ങും.

Related Articles

Leave a Reply

Back to top button