Kozhikode

കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, സ്നേഹസ്പർശവും സംഘടിപ്പിക്കുന്നു

Please complete the required fields.




കോഴിക്കോട്: കോഴിക്കോടിന്റെ സൈനികരുടെ സംഘടനയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു.

സ്നേഹസ്പർശം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ധീരജവാൻ സുധിൽ പ്രസാദ് നഗറിൽ (വടകര മുൻസിപ്പൽ പാർക്ക്‌) ആഗസ്റ്റ് 15ന് നടക്കും.

അഞ്ചുവിളക്ക് ഗാന്ധി പ്രതിമയിൽ മാല ചാർത്തിയ ശേഷം ബൈക്ക് റാലിയോടെ ആരംഭിക്കുന്ന വിളംബര ജാഥ മുൻസിപ്പൽ പാർക്കിൽ അവസാനിക്കും. പാർക്കിൽ നടക്കുന്ന ചടങ്ങ് ബി.എസ്.എഫ് ഡെപ്യൂട്ടി കമാൻഡർ പ്രസാദ് പതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് മണ്മറഞ്ഞ ധീരജവാന്മാർക്ക് പുഷ്പാർച്ചന, മുതിർന്ന ധീരജവാന്മാരെ ആദരിക്കുകയും നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകുകയും കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ സംഘടനയിലെ മെമ്പർമാരുടെ മക്കളെയും സഹോദരങ്ങളെയും അനുമോദിക്കുകയും നടത്തും.

സ്നേഹസ്പർശം 2022 പത്മശ്രീ ശ്രീമതി മീനാക്ഷി അമ്മ ഉദ്ഘാടനം ചെയ്യും, വടകര തഹസീൽദാർ ശ്രീ. പ്രസിൽകെ കെ,വടകര ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ജിജീഷ് പി കെ, സംസ്ഥാന ഫോക്ക്ലോർ അവാർഡ് ജേതാവ് ശ്രീ നാണു ആശാൻ പാട്ടുപുരയും സംഘടനയുടെ മെമ്പർമാരും കുടുംബാഗങ്ങളും നാട്ടുകാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button