Kasargod

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ട‍ർ

Please complete the required fields.




കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് കാസർകോട് ജില്ലയിലെ അവധി അറിയിപ്പിൽ മാറ്റം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ സമയങ്ങളിൽ മാറ്റമില്ലെന്നും അറിയിപ്പുണ്ട്.നേരത്തെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവൺമെന്‍റ് എൽ പി സ്കൂൾ പറമ്പ, എംജിഎം യുപി സ്കൂൾ കോട്ടമല എന്നീ സ്കൂളുകൾക്ക് ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിപ്പുണ്ടായിരുന്നു

Related Articles

Back to top button