Kozhikode

കോഴിക്കോട് ജില്ലയിൽ മണ്ണെണ്ണ പെർമിറ്റുള്ള മത്സ്യബന്ധന വള്ളങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു

Please complete the required fields.




കോഴിക്കോട്: ജില്ലയിൽ മണ്ണെണ്ണ പെർമിറ്റുള്ള മത്സ്യബന്ധന വള്ളങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു. നേരത്തേ 4000 വള്ളങ്ങൾക്ക് പെർമിറ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ 2 മാസമായി നടത്തിയ പരിശോധന കഴിഞ്ഞതോടെ സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കാനുള്ള പെർമിറ്റുള്ള വള്ളങ്ങളുടെ എണ്ണം 1,131 ആയി ചുരുങ്ങി. 10 വർഷത്തിലധികം പഴക്കമുള്ള എൻജിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്കാണു പെർമിറ്റ് പുതുക്കി നൽകാതിരുന്നത്. ഇതോടെ ഒട്ടേറെ മത്സ്യബന്ധന യാനങ്ങളുടെ ഉടമകൾ പ്രതിസന്ധിയിലായി. എൻജിൻ കാലാവധി വർധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ലീറ്ററിന് 25 രൂപ വീതമാണ് സബ്സിഡി. 9.9 എച്ച്പി ശേഷിയുള്ള എൻജിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്കു മാസം 140 ലീറ്ററും 25 എച്ച്പി ശേഷിയുള്ള എൻജിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് 190 ലീറ്ററുമാണ് പ്രതിമാസം സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്നത്.

എന്നാൽ, ഇതു 10 ദിവസം പോലും ഉപയോഗിക്കാൻ തികയാത്ത സ്ഥിതിയാണ്. ബാക്കിയുള്ള മണ്ണെണ്ണ ഉയർന്ന നിരക്ക് നൽകി വാങ്ങണം. മണ്ണെണ്ണ ലീറ്ററിന് 40 രൂപയായിരുന്നപ്പോഴാണ് 25 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. ഇപ്പോൾ ലീറ്ററിന് 110 രൂപയായിട്ടും സബ്സിഡി പഴയനിരക്കിൽ തന്നെയാണ് വിതരണം ചെയ്യുന്നത്. ലീറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ്‌വാക്കായി.

Related Articles

Leave a Reply

Back to top button