
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. പൂവാട്ടുപറമ്പ് കിണറുള്ളകണ്ടിയിൽ ബഷീറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ‘ഓപറേഷൻ ആഗി’ന്റെ ഭാഗമായി മെഡിക്കൽ കോളജ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പൂവാട്ടുപറമ്പ് എസ്.ആർ മുക്ക് കിണറുള്ളകണ്ടിയിൽ അഷ്റഫിന്റെ സ്കൂട്ടറാണ് കത്തിച്ചത്. പുലർച്ച ബൈക്ക് കത്തുന്നതാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തതിനു പിന്നാലെ ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു





