Palakkad

പാലക്കാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആളപായമില്ല

Please complete the required fields.




പാലക്കാട്: ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചത്.

അപകടത്തിൽ ആളപായമില്ല. കഞ്ചിക്കോട് ഫയർഫോഴ്സെത്തി തീ അണച്ചു.പാചകം ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ജീവനക്കാർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ 200 മീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്.

സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ തൊട്ടടുത്തുള്ള ട്രാക്ടർ ഏജൻസിയുടെ ഓഫീസിനും കേടുപാടുകൾ സംഭവിച്ചു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നത്

Related Articles

Leave a Reply

Back to top button