
ചേളന്നൂർ : ബാലുശ്ശേരി റോഡിൽ എട്ടേനാലിന് സമീപം തച്ചാട്ടുതാഴത്ത് റോഡരികിൽ കൂട്ടിയിട്ട മെറ്റൽ റോഡിലേക്ക് വ്യാപിച്ച് അപകടക്കെണിയാകുന്നു. റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതിനായാണ് കൂമ്പാരമായി മെറ്റൽ ഇവിടെ സൂക്ഷിച്ചത്.
കൂട്ടിയിട്ടഭാഗവും റോഡുമായി തീരെ അകലമില്ലാത്തതിനാൽ മെറ്റൽകഷണങ്ങൾ റോഡിലേക്ക് ചിതറിക്കിടക്കുന്നുണ്ട്. ഇതിന് മുകളിലൂടെ ബസ്സുൾപ്പെടെ പോകുന്നുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ മറ്റ് വാഹനങ്ങൾക്ക് വശം കൊടുക്കാനും പ്രയാസമുണ്ട്. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളും മറ്റും തെന്നി അപകടത്തിൽപ്പെടാനുള്ള സാധ്യതകൂടുതലാണ്.





