
കോഴിക്കോട് : ആയുഷ് മേഖലയിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 56ൽ നിന്നും 60 ആക്കിയ ട്രൈബ്യൂണൽ നടപടിക്കെതിരെ പ്രതിഷേധവുമായി ഹോമിയോ മെഡിക്കൽ വിദ്യാർഥികൾ. ഹോമിയോപ്പതിക് മെഡിക്കൽ ഓഫിസർമാരുടെ പിഎസ്‌സി റാങ്ക് പട്ടിക 2020ൽ ആണ് വന്നത്. ഇതുവരെ 73 പേർക്കാണ് നിയമനം ലഭിച്ചത്.
റാങ്ക് പട്ടികയുടെ കാലാവധി അടുത്ത വർഷം കഴിയും. കഴിഞ്ഞ തവണത്തെ റാങ്ക് പട്ടികയിൽ നിന്ന് 197 പേർക്ക് നിയമനം ലഭിച്ചിരുന്നു. ഇത്തവണയും കൂടുതൽ പേർക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കവേയാണ് ട്രൈബ്യൂണൽ വിധി വന്നത്. ഇതിനെതിരെ സർക്കാർ അപ്പീൽ പോകണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.





