EntertainmentKerala

സിനിമാ നിര്‍മാണ കമ്പനി പണമടച്ചില്ല; നടന്‍ കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു

Please complete the required fields.




സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് നടന്‍ കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു. കാളിദാസ് അടക്കമുള്ള സംഘത്തെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് തടഞ്ഞുവച്ചത്. ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങളെ തടഞ്ഞത്.

ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ടെന്നും പണം നാളെ അടയ്ക്കാമെന്നും സിനിമാ നിര്‍മാണ കമ്പനി ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹോട്ടലുടമ തയ്യാറായില്ല. തുടര്‍ന്ന് സംഘവും ഹോട്ടലുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഗേറ്റ് അടയ്ക്കുന്നതടക്കം നടപടികളിലേക്ക് കടക്കുകയും ചെയ്തു.

വാക്കേറ്റത്തിനൊടുവില്‍ മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍മാണ കമ്പനി പണമടച്ചത്. തുടര്‍ന്നാണ് സംഘത്തെ ഹോട്ടലുകാര്‍ വിട്ടയച്ചത്. തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് ജയറാമിന്റെ സംഘം മൂന്നാറിലെത്തിയത്.

Related Articles

Leave a Reply

Back to top button