Kozhikode

ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും ഡയമണ്ട് ഫീൽഡേഴ്സ് മലബാറും ജേതാക്കൾ

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി കെ.എം.ഒ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന 21-ാമത് ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നയൻ സ്ട്രൈക്കേഴ്സ് ക്ലബ്ബിനെ 4-2-ന് പരാജയപ്പെടുത്തി സ്പോർട്ടിങ് പ്രൊവിൻസ് ക്ലബ്ബും പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര സെയ്ൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിനെ 6-3-ന് പരാജയപ്പെടുത്തി ഡയമണ്ട് ഫീൽഡേഴ്സ് മലബാറും ജേതാക്കളായി.

സമാപനച്ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ.കെ. കൗസർ വിജയികൾക്ക് മെഡലുകളും ട്രോഫികളും വിതരണംചെയ്തു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇർഷാദ് പ്രാവിൽ അധ്യക്ഷനായി. വി.കെ. അൻഷിഫ്, കെ.കെ. കമറുദ്ദീൻ, ഫാരിസ് എളേറ്റിൽ, പി.ടി. ഷാജർ, കെ. അക്ഷയ്, കെ.കെ. ഷിബിൻ, ടി.യു. ആദർശ്, വിപിൽ വി. ഗോപാൽ, അനീസ് മടവൂർ, പി.കെ. ആദിത്യ എന്നിവർ സംസാരിച്ചു.

Related Articles

Back to top button